ഇന്ന്  ശിവരാത്രി ; ആലുവാ മണപ്പുറത്ത് ഭക്തജനതിരക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന്  ശിവരാത്രി ; ആലുവാ മണപ്പുറത്ത് ഭക്തജനതിരക്ക്

ആലുവ: ഭക്തിയുടെ നിറവില്‍ ഇന്ന് ഹിന്ദുക്കള്‍ ശിവരാത്രി ആഘോഷിക്കും. കേരളത്തിലെ പ്രസിദ്ധ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ആലുവാ ശിവക്ഷേത്രത്തിലേക്ക് നിരവധിപ്പേരാണ് ഇന്ന് എത്തിച്ചേരുക. പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്ക് ഏറ്റവും പ്രശസ്തി നേടിയ സ്ഥലമാണ് ആലുവാ മണപ്പുറം.

ബലി കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് കറുത്ത വാവ് ആരംഭിക്കുന്നത്. അതിനാല്‍ പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്കായി കൂടുതല്‍ പേരും ഉച്ചയോടെയാണ് മണപ്പുറത്തേക്ക് എത്തിച്ചേരുക എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നാളെ ഉച്ചവരെയുള്ള സമയങ്ങളിലാണ് മണപ്പുറത്ത് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. കര്‍മ്മങ്ങള്‍ നടത്തുന്നതിനായി പത്ത് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി മണപ്പുറത്ത് 150 ഓളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ബലിത്തറകളുമു ണ്ട്.

ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇന്നവണ ആലുവാ മണപ്പുറത്ത് ശിവരാത്രി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ആലുവാ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശിവരാത്രിയുടെ ഭാഗമായി കൊച്ചി മെട്രേയുടെ സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ശിവഭഗവാന് വേണ്ടി പാര്‍വതി ദേവി ഉറക്കമിളച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതിഹ്യം. പാര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്.

കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്.


LATEST NEWS