ടോംസ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടോംസ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി

കോട്ടയം : ടോംസ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും സാങ്കേതിക സര്‍വകലാശാല വി.സിക്കും പരാതി നല്‍കി. മാനേജ്മെന്റ് നടപടികളോട് പരാതിപ്പെട്ടാല്‍ ചെയര്‍മാന്‍ അസഭ്യവര്‍ഷം നടത്തുന്നുവെന്നാണ് ആരോപണം. കോളജിലേയ്ക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ കല്ലേറുണ്ടായി. 
കോളേജിനും മാനേജ്‌മെന്റിനുമെതിരെ രക്ഷിതാക്കളോട് പരാതിപ്പെട്ടാല്‍ അസഭ്യവര്‍ഷം നടത്തുമെന്നാണ് ആരോപണം. അവധിയെടുത്താല്‍ വലിയ തുക പിഴയിടും. അടച്ചില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കും. ആദ്യം കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകത്ത സാഹചര്യത്തിലാണ് ഇവര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതിനിടെ എസ്.എഫ്.ഐ മാര്‍ച്ചില്‍ കോളജിന് നേരെ കല്ലേറുണ്ടായി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.