ടൂറിസത്തിന് കേരളത്തില്‍ ഉള്ളത് അനന്തസാധ്യതകള്‍;     കാലാനുസൃതമായി അവ  വിനിയോഗിക്കപ്പെട്ടിട്ടില്ല:  എം,വിജയകുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ടൂറിസത്തിന് കേരളത്തില്‍ ഉള്ളത് അനന്തസാധ്യതകള്‍;     കാലാനുസൃതമായി അവ  വിനിയോഗിക്കപ്പെട്ടിട്ടില്ല:  എം,വിജയകുമാര്‍

തിരുവനന്തപുരം:  ടൂറിസത്തിന് അനന്തസാധ്യതകളാണ്  ഉള്ളതെങ്കിലും കേരളത്തില്‍ കാലാനുസൃതമായി അവയൊന്നും വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് കെടിഡിസി ചെയര്‍മാന്‍ എം,വിജയകുമാര്‍. .  കേസരിയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ടൂറിസം മേഖലയില്‍ 10 പ്രോജക്ടുകള്‍ക്ക് കെടിഡിസി രൂപം നല്‍കി. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടല്‍, ബേക്കല്‍ കോട്ട, മുഴപ്പിലങ്ങാട് ബീച്ച്, കുമരകം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നവീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസത്തില്‍ വലിയ പൂരോഗതി ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.  

ജീവനക്കാരുടെ അച്ചടക്കം ഉള്‍പ്പെടെയുള്ളവയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ടൂറിസ്റ്റുകളോട് മാന്യമായി പെരുമാറുന്നതിനും കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.  വിദേശീയരെയടക്കം ആകര്‍ഷിക്കുന്ന ടൂര്‍ പാക്കേജുകള്‍ കെടിഡിസി ഉടനടി പുറത്തിറക്കും

. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനും അന്തിമഘട്ടത്തിലാണ്. ജലടൂറിസത്തിനും സാഹസിക ടൂറിസത്തിനുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കെടിഡിസി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.