ടൂറിസം പോലീസ് ടൂറിസ്റ്റുകളുടെ സുഹൃത്തും, ഗൈഡും, സുരക്ഷാഭടനുമായി ദൗത്യമനുഷ്ഠിക്കണം: കടകംപള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടൂറിസം പോലീസ് ടൂറിസ്റ്റുകളുടെ സുഹൃത്തും, ഗൈഡും, സുരക്ഷാഭടനുമായി ദൗത്യമനുഷ്ഠിക്കണം: കടകംപള്ളി

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ടൂറിസം പോലീസ് സാധാരണ പോലീസ് എന്ന നിലയിലല്ല പ്രവര്‍ത്തിക്കേണ്ടത്, ടൂറിസ്റ്റുകളുടെ സുഹൃത്തും, ഗൈഡും, സുരക്ഷാഭടനുമായാണ് ടൂറിസം പോലീസ് ദൗത്യമനുഷ്ഠിക്കേണ്ടതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പോലീസിനായുള്ള ത്രിദിന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് എയ്ഡ് പോസ്റ്റുകള്‍ ടൂറിസം കേന്ദ്രങ്ങളിലെല്ലാം സജ്ജമാക്കാനാണ് തീരുമാനം. കോവളം, വിഴിഞ്ഞം പോലീസ് സ്റ്റേഷനുകള്‍ നവീകരിച്ച് ടൂറിസം സൗഹൃദ സ്റ്റേഷനുകളാക്കി മാറ്റുമെന്ന് സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക് നാഥ് ബഹ്റ അറിയിച്ചിട്ടുണ്ട്. ടൂറിസം പോലീസിന്റെ നിലവിലുള്ള യൂണിഫോം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസം പോലീസിനെ ശക്തിപ്പെടുത്തുന്നതിനായി ടൂറിസം കേന്ദ്രങ്ങളില്‍ നിയോഗിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ആറ് ബാച്ചുകളിലായി കിറ്റ്സ് ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്ററില്‍ നടത്തിയ പരിശീലന പരിപാടിയില്‍ 161 പേരാണ് പങ്കെടുത്തു.