തിരുവനന്തപുരത്ത് ട്രെയിന്‍ പോത്തുകളെ ഇടിച്ചതി‌‌നെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവനന്തപുരത്ത് ട്രെയിന്‍ പോത്തുകളെ ഇടിച്ചതി‌‌നെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: വേളിയില്‍ ട്രെയിന്‍ പോത്തുകളെ ഇടിച്ചതി‌‌നെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പാളത്തിലേയ്ക്ക് ഒാടിക്കയറിയ പോത്തുകളെ തിരുവനന്തപുരം –കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചിട്ടത്. മൂന്നു മണിയോടെയായിരുന്നു അപകടം. പിന്നാലെയെത്തിയ ചെന്നെ മെയില്‍, കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ മുക്കാല്‍ മണിക്കൂറോളം പിടിച്ചിട്ടു. പത്ത് പോത്തുകളും ചത്തു. കൊല്ലം പാതയില്‍ ട്രെയിനുകള്‍ അരമണിക്കൂറോളം വൈകിയാണോടുന്നത്. 


LATEST NEWS