റെയിൽവേ ട്രാക്കിൽ കല്ല്;    തിരുവനന്തപുരം–ചെന്നൈ മെയിൽ   അരമണിക്കൂറോളം പിടിച്ചിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയിൽവേ ട്രാക്കിൽ കല്ല്;    തിരുവനന്തപുരം–ചെന്നൈ മെയിൽ   അരമണിക്കൂറോളം പിടിച്ചിട്ടു

മാവേലിക്കര: റെയിൽവേ ട്രാക്കിൽ കണ്ട കല്ലിനെ  തുടര്‍ന്ന്   തിരുവനന്തപുരം–ചെന്നൈ മെയിൽ മാവേലിക്കര സ്റ്റേഷനു തെക്കുവശത്തു പുല്ലംപ്ലാവിനു സമീപം അരമണിക്കൂറോളം പിടിച്ചിട്ടു. വെള്ളിയാഴ്ച വൈകിട്ടു അഞ്ചിനു കായംകുളത്തെത്തി യാത്ര തുടർന്ന ട്രെയിനാണു പിടിച്ചിട്ടത്.. വൈകിട്ടു 4.45നാണു ട്രാക്കില്‍ കല്ല്‌ കണ്ടത്.  

തിരുവനന്തപുരത്തിനുള്ള പരശുറാം എക്സ്പ്രസിലെ യാത്രക്കാരനായ യുവാവ് മാവേലിക്കരയ്ക്കും ഈരേഴ ലെവൽക്രോസിനും ഇടയിൽ കോട്ടയത്തേക്കുള്ള ട്രാക്കിൽ കല്ലു കണ്ടെന്നു കായംകുളം റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു.  തുടർന്നു വേഗത കുറച്ചു പോകാൻ തിരുവനന്തപുരം–ചെന്നൈ മെയിലിനു നിർദ്ദേശം നൽകി.

പുല്ലംപ്ലാവിനു സമീപം ട്രാക്കിൽ കല്ല് ഇരിക്കുന്നതു എൻജിനിലുള്ളവർ കണ്ടു ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. കല്ലു മാറ്റിയ ശേഷമാണു ട്രെയിൻ മാവേലിക്കര സ്റ്റേഷനിൽ എത്തിയത്.  റെയിൽവേ സംരക്ഷണ സേന അന്വേഷണം ആരംഭിച്ചു


LATEST NEWS