ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്;  റദ്ദാക്കിയ ട്രെയിനുകള്‍ ഓടിത്തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്;  റദ്ദാക്കിയ ട്രെയിനുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയ മിക്ക ട്രെയിനുകളും ഓടിത്തുടങ്ങി. 

കോഴിക്കോട് ഷൊര്‍ണൂര്‍ ലൈന്‍ കൂടി പുന:സ്ഥാപിച്ചതോടെ മംഗളൂരു കോഴിക്കോട് തിരുവനന്തപുരം ലൈനിലെ മലബാര്‍, മാവേലി, മംഗളൂരു, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളെല്ലാം ഓടിത്തുടങ്ങി. പാതയിലെ തടസം നീങ്ങിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട് മംഗളുരു വഴിയുള്ള ദീര്‍ഘൂര ട്രെയിനുകളും സര്‍വിസ് ആരംഭിച്ചു.

അതേസമയം റാക്കുകളില്ലാത്തതടക്കമുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ സര്‍വിസുകളെ ബാധിക്കുന്നുണ്ട്. ഇന്നലെ പത്ത് പാസഞ്ചറുകളും അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. 

ഇന്നലെ നാഗര്‍കോവില്‍ മംഗളൂരു പരുശുറാം എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. മറ്റ് ട്രെയിനുകളും ശരാശരി അരമണിക്കൂര്‍ വൈകിയാണ് സര്‍വിസ് നടത്തിയത്.
 


LATEST NEWS