പറഞ്ഞ വാക്ക് പാലിച്ചില്ല;  മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ കുടില് കെട്ടി സമരത്തിനൊരുങ്ങി ആദിവാസികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പറഞ്ഞ വാക്ക് പാലിച്ചില്ല;  മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ കുടില് കെട്ടി സമരത്തിനൊരുങ്ങി ആദിവാസികള്‍

വയനാട്:  നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തിയില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങന്നത്.

ഫെബ്രുവരി 13 ന് തൃശ്ശൂരിലെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വയനാട്ടില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


LATEST NEWS