ഗൗരി നേഘയുടെ മരണം; അധ്യാപികമാരെ തിരിച്ചെടുത്തത്തില്‍ തെറ്റ് സമ്മതിച്ച്‌ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്‍റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൗരി നേഘയുടെ മരണം; അധ്യാപികമാരെ തിരിച്ചെടുത്തത്തില്‍ തെറ്റ് സമ്മതിച്ച്‌ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്‍റ്

കൊല്ലം:. ഗൗരി നേഘയുടെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത്തില്‍ തെറ്റ് സമ്മതിച്ച്‌ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്‍റ്. സ്വയം വിരമിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡിഡിഇയ്ക്ക് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്കൂള്‍ മാന്ജ്മെന്‍റ് ഡിഡിഇയ്ക്ക് കത്ത് നല്‍കി.

പ്രിന്‍സിപ്പളിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിനോട് ഡിഡിഇ ശ്രീകല നോട്ടീസ് അയച്ച്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗുരുതര പരാമര്‍ശങ്ങളാണ് സ്കൂളിനെതിരെ ഡിഡിഇ ശ്രീകല നടത്തിയിരിരുന്നത്. അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കൂടാതെ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണിത്. അപക്വമായ ഈ നടപടിക്ക് നേതൃത്വം നല്‍കിയ പ്രന്‍സിപ്പാളിനെ പുറത്താക്കണമെന്നും കൂടെ ഉണ്ടായിരുന്ന അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ ആവശ്യപ്പെട്ടിരുന്നു. 


LATEST NEWS