ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകാന്‍ സാധ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകാന്‍ സാധ്യത

തിരുവനന്തപുരം: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയായേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച്ബിസിസിഐ തയ്യാറാക്കിയ വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഒന്ന് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയമാണ്.

പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്.

തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, റാഞ്ചി, കട്ടക്ക്, രാജ്‌കോട്ട്, ഗുവാഹത്തി, റായ്പൂര്‍, ഇന്‍ഡോര്‍, ധര്‍മ്മശാല, വിശാഖപട്ടണം എന്നീ വേദികളാണ് ബിസിസിഐ പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ മല്‍സരങ്ങളുടെ തീയതികളും വേദികളും അന്തിമമായി തീരുമാനിക്കുകയുള്ളു.