തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ മൂന്ന് അഭിഭാഷകര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ മൂന്ന് അഭിഭാഷകര്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറായി മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തൃപ്തിക്ക് നിയമസഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്. അഡ്വ. കെ വി ഭദ്രകുമാരി, അഡ്വ. കെ നന്ദിനി,  അഡ്വ. പി.വി വിജയമ്മ എന്നിവരാണ് സഹായം വാഗ്ദാനം ചെയ്തത്.

തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങാനായില്ല. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് 11 മണിക്കൂര്‍ കഴിഞ്ഞിട്ടും തൃപ്തി ദേശായി. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏര്‍പ്പാട് ചെയ്താല്‍, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് ആവര്‍ത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നാണ് പൊലീസ് നിലപാട്. അതേസമയം വൈകിട്ട് ആറ് മണിക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് തൃപ്തി പറഞ്ഞു.