കൊല്ലം ജില്ലയില്‍ സുനാമി സാദ്ധ്യത; വ്യാജ സന്ദേശമെന്ന് ജില്ലാ കലക്ടര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊല്ലം ജില്ലയില്‍ സുനാമി സാദ്ധ്യത; വ്യാജ സന്ദേശമെന്ന് ജില്ലാ കലക്ടര്‍

കൊല്ലം: കൊല്ലം ജില്ലയില്‍ സുനാമിക്ക് സാദ്ധ്യയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍. ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

വാട്‌സ് ആപ്പ് വോയിസ് സന്ദേശമായി പിആര്‍ഡി, ഫിഷറീസ് എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് സന്ദേശം പ്രചരിക്കുന്നത്. നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് കുറ്റകരമായ നടപടിയാണെന്നും, ഇതിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പോലീസ് കമ്മീണറോട് നിര്‍ദ്ദേശിച്ചതായും കലക്ടര്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ‘കലക്ടര്‍ കൊല്ലം’ , ‘പി ആര്‍ ഡി കൊല്ലം’ എന്നീ ഫെയ്സ്ബുക്ക് പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് മാത്രമാണ് ആധികാരിക സ്വാഭവമുള്ളതെന്നും കൊല്ലം ജില്ലാ കലക്ടര്‍ അറിയിച്ചു.


LATEST NEWS