കസ്റ്റഡി മരണം; രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കസ്റ്റഡി മരണം; രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിൽ

തൃശൂര്‍: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ പ്രതി മരിച്ച കേസ് സിബിഐയ്ക്കുവിടാന്‍ മന്ത്രിസഭാ തീരുമാനം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായി. കസ്റ്റഡി മരണം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം കൂടി കണക്കിലെടുത്താണ് മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇക്കാര്യം ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ഇനി ഇത്തരം ഏത് കേസ് വന്നാലും അത് സിബിഐക്ക് കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു. കസ്റ്റഡിയിലെ മൂന്നാം മുറയും കൊലപാതകവും സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് നേരത്തെ പലതവണ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

അതിനിടെ കേസില്‍ രണ്ട്  ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായി. എക്സൈസ്  ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.  ക‍ഞ്ചാവുമായി  പിടിയിലായ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്താണ് എക്സൈസ് കസ്റ്റഡിയില്‍ മരിച്ചത്. 


LATEST NEWS