മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമം; രണ്ട് പേര്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമം; രണ്ട് പേര്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തു

കൊച്ചി: ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനായിയ യുവതിയെ ഭീഷണിപ്പെടുത്തി മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്കെതിരേ യുഎപിഎ ചുമത്തി. യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പറവൂര്‍ സ്വദേശി ഫയാസ് ജമാല്‍, സിയാദ് എന്നിവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. അതേസമയം കേസിലെ മുഖ്യപ്രതി ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസ് ഒളിവിലാണ്.

2014 -ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട മുഹമ്മദ് റിയാസ് എന്നയാള്‍ ഭീഷണിപ്പെടുത്തി മതംമാറ്റിയെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍ ആലുവ പൊലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


LATEST NEWS