‘പാഴായിപ്പോയ 1000 ദിനങ്ങൾ’ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ക്യാമ്പയിൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘പാഴായിപ്പോയ 1000 ദിനങ്ങൾ’ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ക്യാമ്പയിൻ

സംസ്ഥാന സർക്കാരിനെതിരെ 'പാഴായിപ്പോയ 1000 ദിനങ്ങൾ' എന്ന പേരിൽ യുഡിഎഫ് ക്യാമ്പയിൻ നടത്താൻ തീരുമാനം. സർക്കാർ മൂന്ന് വർഷങ്ങൾ പൂർത്തിയാക്കാൻ  ഒരുങ്ങുന്ന വേളയിലാണ് കഴിഞ്ഞ മൂന്ന് വർഷവും പാഴായിപ്പോയി എന്ന് കാണിക്കാൻ യുഡിഎഫ് ക്യാമ്പയിൻ നടത്തുന്നത്. 

പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും അറസ്റ്റ് ചെയ്യണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സർക്കാരിന്റെ സമീപനം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് യുഡിഎഫ് ക്യാമ്പയിന്‍ ആവശ്യപ്പെടുന്നു . 

യു ഡി എഫിലെ ഉഭയകക്ഷി ചർച്ചകൾ അടുത്ത തിങ്കളാഴ്ച തുടങ്ങി അന്ന് തന്നെ തീർക്കാൻ തീരുമാനമായി. ഇതിൻറെ ഭാഗമായി വരുന്ന ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമ്മേളനം സംഘടിപ്പിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.


LATEST NEWS