യൂണിവേഴ്സിറ്റി കോളേജിന് സമാന്തരാമായി ആർട്സ് കോളേജിലും എസ് എഫ് ഐ യുടെ ഗുണ്ടായിസം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂണിവേഴ്സിറ്റി കോളേജിന് സമാന്തരാമായി ആർട്സ് കോളേജിലും എസ് എഫ് ഐ യുടെ ഗുണ്ടായിസം

തിരുവനന്തപുരം :ആര്‍ട്സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം. എസ്.എഫ്.ഐ പ്രകടനത്തിനും വനിതാ മതിലിനും പങ്കെടുക്കാന്‍ നേതാക്കള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ സമീര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമാണ് എസ്എഫ്ഐയുടെ മറ്റൊരു കോട്ടയായ ആർട്സ് കോളേജിലെയും സ്ഥിതിയെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു.  യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ മുറി എസ്എഫ്ഐയുടെ ഇടിമുറിയാണെങ്കിൽ ഇവിടെ അത് വിചാരണകേന്ദ്രമാണ്.  വനിതാമതിൽ പ്രചാരണത്തിൽ പങ്കെടുക്കാതിരുന്ന പെൺകുട്ടികളെ നേതാക്കൾ ചോദ്യം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ ആണ്‍കുട്ടികള്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും പെണ്‍കുട്ടികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്ന സൂചനയും ശബ്ദരേഖയിലുണ്ട്. 


LATEST NEWS