സാങ്കേതിക വിദ്യ വികസനം; പോലീസ് ഡേറ്റാബേസ് തുറന്നുനൽകാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ വിലക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാങ്കേതിക വിദ്യ വികസനം; പോലീസ് ഡേറ്റാബേസ് തുറന്നുനൽകാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി:  പാസ്‌പോർട്ട് പരിശോധനക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ പേരിൽ സ്വകാര്യ സ്ഥാപനത്തിന് പോലീസ് ഡേറ്റാബേസ് തുറന്നുനൽകാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ വിലക്ക്. സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് വടകരയിലെ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയ പദ്ധതിക്ക് എതിരെ കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. 

 പദ്ധതിയുടെ പേരിൽ സൊസൈറ്റിക്ക് പണം അനുവദിക്കുന്നതും ഹൈക്കോടതി തടഞ്ഞു. പോലീസിന്റെ രഹസ്യ സ്വഭാവമുള്ള ക്രൈം വിവരങ്ങൾ സ്വകാര്യ സ്ഥാപനത്തിന് എങ്ങനെ കൈമാറാനാകും. ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് പോലും ഇത് നൽകാൻ കഴിയില്ലെന്ന് പോലീസ് നേരത്തെ നിലപാട് എടുത്തിട്ടുള്ളതാണെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. സർക്കാരിന് വിശദീകരണം നൽകാനായി കേസ് അടുത്തമാസം ആറിലേക്ക് മാറ്റി.