മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

ഇന്ന് ഒന്നാം ഓണം. മലയാളികള്‍ തിരുവോണമൊരുക്കാനുളള അവസാനവട്ട ഓട്ടത്തിലാണ്. കാലം മാറിയെങ്കിലും, ഓണം എന്ന വികാരം മലയാളിക്ക് എന്നും ഗൃഹാതുരമാണ്. അതുകൊണ്ട് തന്നെ പായസവും നാല് കൂട്ടം അച്ചാറും പപ്പടവും ഉപ്പേരിയും ശര്‍ക്കര പുരട്ടിയുമൊക്കെയായി സദ്യവട്ടം ഒരുക്കിയില്ലെങ്കില്‍ അവന് യാതൊരു സമാധാനവും ഉണ്ടാകില്ല. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അവന് ഓണമുണ്ടേ മതിയാകൂ. അതിനുളള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

പക്ഷേ ഇത്തവണ ഓണം മഴയില്‍ കുതിരുമോ എന്നാണ് ആശങ്ക. അത്തം മുതല്‍ തന്നെ കനത്ത മഴ തുടങ്ങിക്കഴിഞ്ഞു. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നാണ് പഴമൊഴി. അത് പഴയതായി തന്നെ നില്‍ക്കുമെന്നാണ് തോന്നുന്നത്. പക്ഷേ ഓണം എത്രകറുത്താലും പൊന്നോണത്തിന്  എന്നും പൊന്‍പ്രഭ തന്നെയാകും.
വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും ഒന്നും ഓണമൊരുക്കിന് തടസമാകില്ലെന്നാണ് വിപണി നല്‍കുന്ന സൂചന. ഏതായാലും ഉത്രാടപ്പാച്ചിലില്‍ അലയുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദ്യമായ ഓണാശംസകള്‍

 


LATEST NEWS