വളാഞ്ചേരിയില്‍ വാടകവീട്ടില്‍ ഹോംനേഴ്സ് കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വളാഞ്ചേരിയില്‍ വാടകവീട്ടില്‍ ഹോംനേഴ്സ് കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍

മലപ്പുറം: വളാഞ്ചേരിയിലെ വാടക വീട്ടിൽ ഹോംനഴ്‍സ് നഫീസത്ത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ നഫീസത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്‍റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന്  ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 

നാളെ അറസ്റ്റ് രേഖപ്പെടുത്തും. 


LATEST NEWS