വാളയാർ പീഡനക്കേസിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ; രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാളയാർ പീഡനക്കേസിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പ്രതികൾക്കൊപ്പമെന്നും പ്രതിപക്ഷ നേതാവ്. ഭാഗികമായ അന്വേഷണമാണ് ഇതുവരെ നടന്നത്. കേസ് സിബിഐക്ക് വിടുന്നതിൽ തടസമില്ലെന്നും പുനരന്വേഷണം വേണമെന്നും വാളയാർ പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയെ സമീപിക്കുമ്പോൾ വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നിയമസഹായം നൽകാൻ യുഡിഎഫ് ഒരുക്കമാണെന്നും ചെന്നിത്തല. അട്ടപ്പള്ളത്ത് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. അതേസമയം സംഭവത്തിൽ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരുകയാണ്.


LATEST NEWS