വലിയ സഖാവാരാണെന്ന് ലോകം അറിയട്ടെ: ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വലിയ സഖാവാരാണെന്ന് ലോകം അറിയട്ടെ: ചെന്നിത്തല
തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​കസ്റ്റഡി മരണത്തില്‍ ശ്രീ​ജി​ത്തി​നെ പി​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട വ​ലി​യ സ​ഖാ​വി​നെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാധ്യമങ്ങളോട്.ആ വ​ലി​യ സ​ഖാ​വ് ആ​രാ​ണെ​ന്ന് പു​റം ലോ​കം അ​റി​യ​ണ​മെ​ന്നും ചെന്നിത്തല .
 
പ​ത്ത് ല​ക്ഷം രൂ​പ​യും ജോ​ലി​യും ന​ൽ​കി​യാ​ൽ ആ​രെ​യും ത​ല്ലി​ക്കൊ​ല്ലാ​മെ​ന്ന സ്ഥി​തി കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​ജി​ത്ത് കേ​സി​ൽ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ്.
 
ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത് സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​ണ്. അ​ത് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ഭ​യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കേ​സി​ലെ അ​ന്വേ​ഷ​ണം നി​ല​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
 
എന്നാല്‍ വ​രാ​പ്പു​ഴ ശ്രീ​ജി​ത്തി​ന്‍റേ​ത് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക​സ്റ്റ​ഡി മ​ര​ണ​മ​ല്ലെ​ന്ന് മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നിയമസഭയില്‍ പറഞ്ഞു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
 
. എ.​വി. ജോ​ർ​ജി​ന്‍റെ വീ​ഴ്ച​യെ കു​റി​ച്ച് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്. കേ​സി​ൽ ആ​രു​ടെ​യെ​ങ്കി​ലും പ​ങ്ക് തെ​ളി​ഞ്ഞാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
 
ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യു​ടെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.