വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്‍റെ ഭാര്യ പ്രതികളെ തിരിച്ചറിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്‍റെ ഭാര്യ പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ തിരിച്ചറിഞ്ഞു. 

മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. മറ്റ് കേസുകളില്‍ പെട്ട ഇരുപതോളം പ്രതികള്‍ക്ക് ഒപ്പമായിരുന്നു പോലീസുകാരെ നിര്‍ത്തിയിരുന്നത്. എന്നാല്‍ മൂവരെയും ശ്രീജിത്തിന്‍റെ ഭാര്യ തിരിച്ചറിഞ്ഞു. 

ശ്രീജിത്തിന്‍റെ അമ്മയുടെയും സഹോദരന്‍റെയും ഒപ്പമാണ് ഭാര്യ തിരിച്ചറിയല്‍ പര്യടനത്തിന് എത്തിയത്. അയല്‍വാസിയായ ഒരാളെയും കൂടി അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു.
 


LATEST NEWS