വരാപ്പുഴ പീഡന കേസില്‍ രണ്ട്​ പ്രതികള്‍ കുറ്റക്കാരെന്നു എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വരാപ്പുഴ പീഡന കേസില്‍ രണ്ട്​ പ്രതികള്‍ കുറ്റക്കാരെന്നു എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി

കൊച്ചി: വരാപ്പുഴ പീഡന കേസില്‍ രണ്ട്​ പ്രതികള്‍ കുറ്റക്കാരെന്നു എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. അഞ്ച്​ പ്രതികളെ വെറുതെവിട്ടു. ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഒന്നാം പ്രതി തിരുവനന്തപുരം തിരുമല എം.എസ്.പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭ ജോണ്‍ (48), എട്ടാം പ്രതി റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ഉളിയന്തറ ദിവ്യശ്രീയില്‍ ജയരാജന്‍ നായര്‍ (72) എന്നിവരെയാണ്​എറണാകുളം അഡീഷനല്‍ സെഷന്‍സ്​ ജഡ്ജി കെ. കമനീസ്​ കുറ്റക്കാരായി കണ്ടെത്തിയത്. 

ശോഭ ജോണിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 372,373 വകുപ്പുകള്‍ പ്രകാരം അനാശാസ്യ പ്രവര്‍ത്തനത്തിനായി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വാങ്ങുക, വില്‍ക്കുക തുടങ്ങിയ കുറ്റങ്ങളും ജയരാജന്‍ നായര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 376 (പീഡനം), 506 (2) (ഭീഷണിപ്പെടുത്തല്‍), 366 (എ) (പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ അനാശാസ്യത്തിന്​ പ്രേരിപ്പിക്കുക) എന്നീ കുറ്റങ്ങളുമാണ്​തെളിഞ്ഞത്. ശിക്ഷ ചൊവ്വാഴ്ച ഉച്ചക്ക്​ശേഷം പ്രഖ്യാപിക്കും.

ഇടനിലക്കാരി കാസര്‍കോട് പട്ട മധൂര്‍ അര്‍ജുനഗുളി വീട്ടില്‍ പുഷ്പവതി (34), തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരമ്ബാറ അരുതക്കുഴി തച്ചങ്കേരി വീട്ടില്‍ അനില്‍കുമാര്‍ എന്ന കേപ് അനി(38), പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാര്‍(43), തൃക്കാക്കര കടപ്പുരക്കല്‍ ജിന്‍സണ്‍ ജോസ്(33), തൃശൂര്‍ അയ്യന്തോള്‍ പാരപ്പുള്ളി വീട്ടില്‍ ബൈജു പി.വര്‍ഗീസ്(39) എന്നിവരെയാണ് വെറുതെവിട്ടത്.


LATEST NEWS