വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് തടസ്സമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിയമോപദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് തടസ്സമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് തടസ്സമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിയമോപദേശം. കെ മുരളീധരനെതിരെ കുമ്മനം രാജശേഖരന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കില്ലെന്നും, അത് കൊണ്ട് തെരഞ്ഞെടുപ്പ് നടത്താമെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്. 

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന ജയിച്ച കെ മുരളീധരന്‍റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് കേസ് നല്‍കിയത്. മുരളീധരന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിയില്‍ രണ്ടരക്കോടി രൂപയുടെ ആസ്തി മറച്ച് വെച്ചുവെന്നായിരിന്നു കേസ്. 

കെ മുരളീധരന്‍ എം.പിയായി ജയിച്ചെങ്കിലും കേസ് മുന്നോട്ട് കൊണ്ട് പോകുമെന്ന കുമ്മനം അറിയിച്ച പശ്ചാത്തലത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയത്.

കെ. മുരളീധരൻ എം.എല്‍.എ സ്ഥാനം രാജിവെച്ചതോടെ കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് നിലനിൽക്കില്ലെന്നും അത് കൊണ്ട് തെരഞ്ഞെടുപ്പിന് തടസ്സമില്ലെന്നുമാണ് ടിക്കാറാം മീണക്ക് സ്റ്റാന്‍റിംങ് കൌണ്‍സില്‍ നല്‍കിയിരിക്കുന്ന നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്.


LATEST NEWS