സർക്കാർ എൻഎസ്എസിനും സവർണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണ് ദേവസ്വം ബോർഡ് സംവരണം; വെള്ളാപ്പള്ളി നടേശന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സർക്കാർ എൻഎസ്എസിനും സവർണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണ് ദേവസ്വം ബോർഡ് സംവരണം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: സർക്കാർ എൻഎസ്എസിനും സവർണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണ് ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണമേർപ്പെടുത്താനുള്ള തീരുമാനമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം നിലനിൽക്കില്ലെന്നു നിയമസെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. നിയമസെക്രട്ടറിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് നിയമനങ്ങളിൽ പത്തുശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്ക് സംവരണം ഏര്‍പ്പെടുത്താനാണ് സർക്കാർ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തെ എന്‍.എസ്.എസ്. സ്വാഗതം ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.