അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ;അയ്യപ്പസംഗമത്തിനെതിരെ ആഞ്ഞടിച്ച്‌  വെള്ളാപ്പള്ളി നടേശന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ;അയ്യപ്പസംഗമത്തിനെതിരെ ആഞ്ഞടിച്ച്‌  വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ ആയിരുന്നുവെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. അയ്യപ്പസംഗമത്തിന് പോകാതിരുന്ന തന്റെ നിലപാട് ശരിയായിരുന്നുവെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.'ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ്' ശബരിമല സമരത്തിന് പിന്നില്‍. 

 തമ്പ്രാക്കന്‍മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ക്ക് പിന്നില്‍. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നു. യുഡിഎഫിന് സര്‍വനാശം സംഭവിക്കും. വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്. സംഗമത്തിന് പോകാതിരുന്ന തന്റെ തീരുമാനം ശരിയായിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.