തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടത് ഉചിത നടപടിയെന്ന്   വെള്ളാപ്പള്ളി നടേശന്‍  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടത് ഉചിത നടപടിയെന്ന്   വെള്ളാപ്പള്ളി നടേശന്‍  

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടത് ഉചിത നടപടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ബോര്‍ഡ്‌ ആയിരുന്നു ഇത്.  വിശ്വാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശക്തമായ ഇടപെടലുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.

അബ്രാഹ്മണനെ ശാന്തിക്കാരനാക്കിയത് ഇച്ഛാശക്തികൊണ്ടു മാത്രമാണ്. മറ്റേത് സര്‍ക്കാരാണെങ്കിലും ഇത്തരമൊരു നടപടിക്ക് മുതിരില്ല. ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് 90 വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഇത്തരമൊരു സാഹചര്യത്തിന് . താഴ്ന്ന ജാതിയില്‍പ്പെട്ടവരെ ക്ഷേത്രത്തില്‍ കയറ്റാന്‍വേണ്ടി പി കൃഷ്ണപിള്ളയും കെ കേളപ്പനുമെല്ലാം സമരം നടത്തിയിരുന്നെങ്കിലും ഇന്ന് എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ കയറാന്‍ കഴിയുന്നില്ല.

ഗുരുവായൂര്‍ ഉള്‍പ്പെടെ ജാതിയും മതവും നോക്കാതെ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്നതാണ് എസ്എന്‍ഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു.