വെള്ളാപ്പള്ളി പിന്നോക്കജാതിക്കാരെ വഞ്ചിച്ചതിന് തെളിവ് കിട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെള്ളാപ്പള്ളി പിന്നോക്കജാതിക്കാരെ വഞ്ചിച്ചതിന് തെളിവ് കിട്ടി

കൊച്ചി: പിന്നോക്കവികസന കോര്‍പ്പറേഷനില്‍ നിന്നും ആറ്ശതമാനം പലിശയ്ക്ക് പണമെടുത്തശേഷം 18ശതമാനം പലിശയ്ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ അന്വേഷണം.കോമിന് കിട്ടി. എസ്എന്‍ഡിപിയിലെ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടിയാണ് വായ്പ നല്‍കുന്നതെന്നാണ് അവകാശവാദം. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പിന്നോക്ക സമുദായകോര്‍പ്പറേഷനില്‍ നിന്നും കോടികള്‍ ആറ്ശതമാനം പലിശയ്ക്ക് എടുത്ത് എസ്എന്‍ഡിപിയിലെ അംഗങ്ങള്‍ക്ക് നല്‍കി കൊള്ളലാഭം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. 100കോടി മൂലധനമുള്ള ഒരു സര്‍ക്കാര്‍സ്ഥാപനമാണ് പിന്നോക്കസമുദായകോര്‍പറേഷന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം വെള്ളാപ്പള്ളിയുടെ താല്‍പര്യപ്രകാരം സ്ഥാനമാനങ്ങള്‍ നല്‍കിയിരുന്നു. അക്കൂട്ടത്തില്‍ കിട്ടിയതാണ് പിന്നോക്കസമുദായകോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം. മോഹന്‍ശങ്കറാണ് ചെയര്‍മാനായത്. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറുടെ മകനാണ് ഇദ്ദേഹം. എസ്എന്‍ഡിപി നേതാവു കൂടിയായ ആര്‍ ശങ്കറിനെ സ്വാധീനിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ പിന്നോക്കസമുദായ കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്തത്. പിന്നോക്കവികസന കോര്‍പറേഷന്‍ രൂപീകരിച്ചത് പിന്നോക്കജാതിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പിന്നോക്കജാതിക്കാരുടെ മറവില്‍ വെള്ളാപ്പള്ളി നടേശനെ പോലെ ഉള്ളവര്‍ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചില നിബന്ധനകള്‍ മൂലം പിന്നോക്കജാതിക്കാര്‍ക്ക് വായ്പയും കിട്ടുന്നില്ല. വസ്തു ജാമ്യം അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം ഇവയില്‍ ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മാത്രമേ വായ്പ കിട്ടൂ. കോര്‍പറേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം ഒരു സര്‍ക്കാര്‍ ജീവനക്കാരനും ജാമ്യം നില്‍ക്കില്ല. മറ്റൊന്ന് വായ്പയെടുക്കുന്ന ആളുടെ വാര്‍ഷിക വരുമാനമാണ്. വാര്‍ഷികവരുമാനം 80999 രൂപയില്‍ കൂടാന്‍ പാടില്ല. അതായത് മാസം 6740 ല്‍ കൂടാന്‍ പാടില്ലായെന്ന് വാസ്തവം. ഇന്നത്തെ കാലത്ത് ഇത്രയും രൂപകൊണ്ട് ജീവിക്കാന്‍ കഴിയില്ലായെന്ന് പകല്‍പോലെ വ്യക്തമാണ്. വാര്‍ഷികവരുമാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാതെ പലര്‍ക്കും വായ്പയെടുക്കാനും കഴിയില്ല. ഇതിലൊന്നും പിന്നോക്കജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി എന്ന് പറഞ്ഞ് നടക്കുന്ന വെള്ളാപ്പള്ളിയും കൂട്ടരും ഒരു ശുഷ്‌കാന്തിയും പ്രകടിപ്പിക്കുന്നില്ല.    


LATEST NEWS