ദുരിതാശ്വാസ നിധിയിലേക്ക് തുക അയക്കു, ഒരു മണിക്കൂര്‍ നൃത്തം ചെയ്യാന്‍ തയ്യാർ; ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി പതിമൂന്ന്കാരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ നിധിയിലേക്ക് തുക അയക്കു, ഒരു മണിക്കൂര്‍ നൃത്തം ചെയ്യാന്‍ തയ്യാർ; ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി പതിമൂന്ന്കാരി

കൊച്ചി: ആകെ അറിയാവുന്ന നൃത്തത്തിലൂടെ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാനൊരുങ്ങുകയാണ് വേണിയെന്ന പതിമൂന്നുകാരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് തനിക്ക് അയച്ചുതന്നാല്‍ ഒരു മണിക്കൂര്‍ നൃത്തം ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വേണി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൊച്ചി ഇരുമ്പനം സ്വദേശിനിയാണ് വേണി.