സർക്കാറി​ന്‍റെ നയപരവും ഭരണപരവുമായ തീരുമാനങ്ങളെ അഴിമതി നിരോധന നിയമത്തി​​ന്‍റെ പരിധിയിൽപ്പെടുത്തി വിജിലൻസ്​​ അന്വേഷണം പാടില്ല: ഹൈകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സർക്കാറി​ന്‍റെ നയപരവും ഭരണപരവുമായ തീരുമാനങ്ങളെ അഴിമതി നിരോധന നിയമത്തി​​ന്‍റെ പരിധിയിൽപ്പെടുത്തി വിജിലൻസ്​​ അന്വേഷണം പാടില്ല: ഹൈകോടതി

കൊച്ചി: സർക്കാറി​​െൻറ നയപരമായ തീരുമാനങ്ങളെയും ഭരണപരമായ ഉത്തരവുക​െളയും അഴിമതി നിരോധന നിയമത്തി​​െൻറ പരിധിയിൽപ്പെടുത്തി വിജിലൻസിന്​ അന്വേഷിക്കാനാവില്ലെന്ന്​ ഹൈകോടതി.  ഉദ്യോഗസ്​ഥരുടെ സ്​ഥാനക്കയറ്റമടക്കം നടപടികൾ സർക്കാറി​​െൻറ അധികാരത്തിൽ വരുന്നതാണ്​. മന്ത്രി സഭയുടെ കൂട്ടായ തീരുമാനമാണത്​. ഇൗ നടപടികളുടെ നിയമ സാധുതയും ഒൗചിത്യവുമൊക്കെ പരിശോധിക്കേണ്ടത്​ ട്രൈബ്യൂണലുകളാണ്​. വിജിലൻസ്​ അടക്കമുള്ള പൊലീസ്​ സംവിധാനങ്ങളല്ലെന്നും സിംഗിൾബെഞ്ച്​ വ്യക്​തമാക്കി. 

വസ്​തുതകളുടെ അടിസ്​ഥാനത്തിൽ അഴിമതി വെളിവാകുന്ന കുറ്റകൃത്യത്തിൽ മാത്രം അഴിമതി നിരോധന നിയമ പ്രകാരം നടപടി പാടുള്ളൂ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന്​ സാധ്യതയില്ലാത്ത കേസാണിതെന്ന്​ പ്രാഥമി​കാന്വേഷണ റിപ്പോർട്ടിൽ പറയ​ുന്നുണ്ട്​. എന്നാൽ, തീരുമാനം സർക്കാറിന്​ പുനഃപരിശോധിക്കാമെന്ന്​ നിർദേശിക്കുകയും ഇത്തരം കാര്യങ്ങളിൽ ചട്ടം പാലിക്കണമെന്ന്​ ശിപാർശ ചെയ്യുകയും ചെയ്യുന്നുണ്ട്​. 

ആഭ്യന്തര​ മന്ത്രിയായിരിക്കെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്​ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ്​ അന്വേഷണവു​ം പരാതിയും റദ്ദാക്കിയാണ്​ കോടതി ഉത്തരവ്​.

ശങ്കർ റെഡ്​ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും തുടര്‍ന്ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തത് മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ചൂണ്ടിക്കാട്ടി പായ്​ച്ചിറ നവാസ് നല്‍കിയ പരാതിയിലാണ്​ രമേശ്​​ ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണ ഉത്തരവ്​ പുറപ്പെടുവിച്ചത്​.


LATEST NEWS