തടവുകാരുടെ ഭക്ഷണം അടിച്ചു മാറ്റുന്നതായി പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തടവുകാരുടെ ഭക്ഷണം അടിച്ചു മാറ്റുന്നതായി പരാതി

കൊച്ചി:  ജയിലിലെ തടവു പുള്ളികള്‍ക്കും മനുഷ്യാവകാശത്തിന് അര്‍ഹതയുണ്ടെന്ന് ആദ്യം പറഞ്ഞത് 1957 ലെ ഇ എം എസ് സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന വി ആര്‍ കൃഷ്ണയ്യരായിരുന്നു. ജയിലില്‍ കിടക്കുന്നവരും മനുഷ്യാവകാശത്തിന് അര്‍ഹരാണെന്നതാണ് നമ്മുടെ നിയമസംഹിതയുടെ പൊരുള്‍. എന്നാല്‍ ഇപ്പോള്‍ മനുഷ്യാവകാശലംഘനങ്ങളാണ് ജയിലില്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം ചികിത്സ സഹായം കിട്ടാതെ ജോമേഷ്, അലി എന്നീ തടവു പുള്ളികള്‍ മരിച്ച സംഭവം വിവാദമായിരുന്നു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭക്ഷണം ജയിലില്‍ നല്‍കാതെ ജീവനക്കാര്‍ തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. ജീവന്‍ ഭയന്ന് തടവുപുള്ളികളാരും രേഖാമൂലം പരാതി നല്‍കാറില്ല. ജയില്‍ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ചും അളവിനെക്കുറിച്ചും സര്‍ക്കാര്‍ ഉത്തരവിലെ വിശദാംശങ്ങള്‍ താഴെ : 


തടവുകാര്‍ക്ക്
ദിവസം                               പച്ചക്കറി- വലുത്                    പച്ചക്കറി- ചെറുത്
ഞായര്‍                                          370ഗ്രാം                                90ഗ്രാം
തിങ്കള്‍                                           40ഗ്രാം                                 10ഗ്രാം
ചൊവ്വ                                           260ഗ്രാം                                135ഗ്രാം
ബുധന്‍                                          40ഗ്രാം                                 10ഗ്രാം
വ്യാഴം                                           370ഗ്രാം                                90ഗ്രാം
വെള്ളി                                          210ഗ്രാം                                70ഗ്രാം
ശനി                                             ഇല്ല                                   70ഗ്രാം

ജീവനക്കാര്‍ക്ക്
ദിവസം                               പച്ചക്കറി- വലുത്                    പച്ചക്കറി- ചെറുത്
ഞായര്‍                                            260ഗ്രാം                             65ഗ്രാം
തിങ്കള്‍                                             40ഗ്രാം                             10ഗ്രാം
ചൊവ്വ                                               260ഗ്രാം                            65ഗ്രാം
ബുധന്‍                                              40ഗ്രാം                             10ഗ്രാം
വ്യാഴം                                                260ഗ്രാം                           65ഗ്രാം
വെള്ളി                                               260ഗ്രാം                            50ഗ്രാം 
ശനി                                                   ഇല്ല                                70ഗ്രാം

1. ഓരോ തടവുകാരനും 200മില്ലി ലിറ്റര്‍ അളവില്‍ ചായ നല്‍കേണ്ടതാണ്. 
2. ഉരുളക്കിഴങ്ങ് മട്ടന്‍കറി ചേര്‍ത്ത് പ്രത്യേകമായി നല്‍കേണ്ടതാണ്. 
3. ഉച്ചഭക്ഷണത്തിന് തൈരു വിതരണം ചെയ്യാവുന്നതാണ്. 
4. ഒരേതരം ഭക്ഷണക്രമത്തിലെ വിരസത/ മടുപ്പില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഭക്ഷണസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യമുള്ള സാഹചര്യത്തിലോ അധികം ചിലവ് കൂടാതെ ഭക്ഷണക്രമത്തില്‍ ജയില്‍ സൂപ്രണ്ടിന് മാറ്റം വരുത്താവുന്നതാണ്.
5. എല്ലാ വര്‍ഷവും താഴെപ്പറയുന്ന ഓരോ ആഘോഷദിനങ്ങളിലും ഒരു തടവുകാരന് 25 രൂപ വരെ അധികം ചെലവഴിക്കാവുന്ന തുകയുടെ പരിധി എല്ലാ വര്‍ഷവും പുതുക്കി നിശ്ചയിക്കേണ്ടതാണ്. വിഷു, ഓണം, റംസാന്‍, ബക്രീദ്, ഈസ്റ്റര്‍, സ്വാതന്ത്യദിനം, റിപ്പബ്ലിക്ദിനം, ഗാന്ധിജയന്തി ദിനം, കേരളപ്പിറവി ദിനം എന്നിവയാണ് ആഘോഷദിനങ്ങള്‍.
6. എല്ലാ ജയില്‍ ജീവനക്കാര്‍ക്കും അതേ നിരക്കിലുള്ള ചെലവില്‍ സദ്യ നല്‍കേണ്ടതാണ്. 
7. തുറന്ന ജയിലിലെ വിളവെടുപ്പ് സദ്യ, വിളവെടുപ്പിന്റെ അവസാന ദിവസം തുറന്ന ജയിലിലെ എല്ലാ തടവുകാര്‍ക്കും ഉല്‍പ്പാദിപ്പിച്ച നെല്ലിന്റെ 10ശതമാനത്തില്‍ അധികരിക്കാത്ത ചെലവില്‍ സദ്യ നല്‍കേണ്ടതാണ്. 
8. അരി പാചകം ചെയ്ത് ചോറാകുമ്പോള്‍ ചോറിന് അരിയുടെ ഭാരത്തിന്റെ ഏകദേശം മൂന്നിരട്ടിയോളം തൂക്കം ഉണ്ടാകേണ്ടതാണ്.
9. തോട് കളഞ്ഞ പരിപ്പ് പ്രത്യേകമായി നല്‍കാതെ കറിയായി നല്‍കേണ്ടതാണ്.
10. എണ്ണ കറിയില്‍ ചേര്‍ത്ത്  പാചകം ചെയ്യുമ്പോള്‍ ജയിലില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കേണ്ടതും അയാള്‍ എണ്ണയുടെ തൂക്കമെടുത്ത് അളവ് ശരിയാണെന്ന് ബോധ്യപ്പെടുത്തേണ്ടതുമാണ്.
11. ആട്ടിറച്ചിയുടെ തൂക്കത്തിന്റെ ഇരുപത് ശതമാനത്തില്‍ അധികരിക്കാത്ത അളവില്‍ എല്ലും കൊഴുപ്പും ഉള്‍പ്പെടെയും മത്സ്യത്തിന്റെ ആകെ തൂക്കം തല, ചിറക് എന്നിവ ഒഴികെയും അനുവദിക്കേണ്ടതാണ്. 
12. നല്ലപോലെ മൊരിഞ്ഞ് പാകമായ ബ്രഡ് വിതരണം ചെയ്യേണ്ടതാണ്.
13. തുറന്ന ജയിലിലെ ഓരോ അന്തേവാസികള്‍ക്കും ദിവസവും സാധാരണ അളവിലും പുറമേ 100ഗ്രാം അരിയും 240ഗ്രാം പച്ചക്കപ്പയും നല്‍കേണ്ടതാണ്. 
14. അണ്‍ലോക്ക് കഴിഞ്ഞാലുടന്‍ പ്രഭാതഭക്ഷണം വിതരണം ചെയ്യേണ്ടതാണ്.
    തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമുള്ള ഭക്ഷണത്തെ സംബന്ധിച്ചുള്ള ഉത്തരവ് ഉണ്ടെങ്കിലും തടവുകാര്‍ക്ക് ഉത്തരവില്‍ പറയുന്ന അളവിലുള്ള ഭക്ഷണം കിട്ടുന്നില്ല എന്നാണ് പരാതി.  


LATEST NEWS