വിഴിഞ്ഞം തുറമുഖ പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിഴിഞ്ഞം തുറമുഖ പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി നഗരൂരില്‍ നിന്നും പാറപൊട്ടിച്ച് കൊണ്ടുവരാനുള്ള നീക്കം പ്രതിസന്ധിയില്‍. ഖനനത്തെ എതിര്‍ക്കുന്ന സമരസമിതിയുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. യോഗത്തില്‍ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നത് ബഹളത്തിനിടയാക്കി.

പാറക്ഷാമം കാരണം ഇഴഞ്ഞു നീങ്ങുന്ന വിഴിഞ്ഞം പദ്ധതിക്ക് പരിഹാരം കണ്ടെത്താനാണ് നഗരൂരിലെ ആയിരവില്ലിപ്പാറ പൊട്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഖനനാനുമതിയെ സമര സമിതി എതിര്‍ത്തിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു.

തഹസില്‍ദാര്‍ നടത്തിയ അനുഞ്ജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കള്ക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. ഖനന അനുമതിയ്ക്കായി എഡിഎം വിനോദ് മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഒരു കരാറുകാരന്‍ ആരോപിച്ചു. ഇത് യോഗത്തില്‍ ബഹളത്തിനിടയാക്കി. 28ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കും.