എല്‍.എല്‍.ബി പഠനകാലത്ത്‌ മാര്‍ക്ക് തിരുത്തി; ബല്‍റാമിനെതിരെ പുതിയ ആരോപണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍.എല്‍.ബി പഠനകാലത്ത്‌ മാര്‍ക്ക് തിരുത്തി; ബല്‍റാമിനെതിരെ പുതിയ ആരോപണം

തിരുവനന്തപുരം: വിടി ബല്‍റാം എംഎല്‍എ പഠനകാലത്ത്‌ എല്‍.എല്‍.ബി മാര്‍ക്ക് തിരുത്തിയെന്ന് ആരോപണം. മന്‍സൂര്‍ പാറമേല്‍ എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. തൃശൂര്‍ ലോ കോളേജില്‍ എല്‍എല്‍ബിക്ക് പഠിക്കുമ്ബോഴാണ് സംഭവം. എല്‍എല്‍ബിയുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമിന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ മിനിമം 50 മാര്‍ക്ക് വേണം. ബല്‍റാം പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച്‌ മാര്‍ക്ക്‌ 70 ആക്കി ജയിച്ചു എന്നാണ് ആരോപണം. ഒരു RTI കൊടുത്താല്‍ ആര്‍ക്കും കിട്ടാവുന്ന വിവരമാണിതെന്നു മന്‍സൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറച്ചു ദിവസം കഴിഞ്ഞ് സംഭവം അറിഞ്ഞ എസ്‌എഫ്‌ഐ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്സിറ്റി രാജശേഖരന്‍ നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.


LATEST NEWS