വൈ​പ്പി​ൻ-​ഫോ​ർ​ട്ട്കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈ​പ്പി​ൻ-​ഫോ​ർ​ട്ട്കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കുന്നു

കൊ​ച്ചി: ഏ​റെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ വൈ​പ്പി​ൻ-​ഫോ​ർ​ട്ട്കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ നി​ന്നാ​ണ് ആ​ദ്യ ട്രി​പ്പ് . വൈ​കു​ന്നേ​രം ആ​റി​ന് ഫോ​ർ​ട്ട് കൊ​ച്ചി​ച്ചി​യി​ൽ ത​ന്നെ ട്രി​പ്പ് അ​വ​സാ​നി​ക്കും.

ആ​റു മ​ണി​ക്ക് ശേ​ഷം റോ ​റോ വെ​സ​ലി​ന് പ​ക​രം ജ​ങ്ക​ർ ഓ​ടി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​യോ​ഗി​ക ത​ട​സ​മു​ള്ള​തി​നാ​ൽ അ​തു​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​പ്പ് ക​രാ​ർ ഏ​റ്റെ​ടു​ത്ത കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്ഐ​എ​ൻ​സി) കോ​മേ​ഴ്ഷ്യ​ൽ മാ​നേ​ജ​ർ സി​റി​ൽ ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

സര്‍വീസ് തുടങ്ങാന്‍ സ‍‍ജ്ജമാണെന്ന് കാണിച്ച് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് നഗരസഭയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. നേരത്തേ, മുഖ്യമന്ത്രിയും കോര്‍പ്പറേഷന്‍ മേയറും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്ര നടത്തിയാണ് റോ റോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ലൈസന്‍സ് ലഭിക്കും മുന്‍പാണ് കൊച്ചി കോര്‍പ്പറേഷന്‍ സര്‍വീസ് ആരംഭിച്ചതെന്ന വിവരത്തെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.


LATEST NEWS