വാളയാർ കേസ്; കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം, ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാളയാർ കേസ്; കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം, ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല

 പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം. വാളയാര്‍ കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മര്‍ദ്ദനമേറ്റത്.  ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. 

 ഇന്നലെ രാത്രിയാണ് സംഭവം. എന്നാല്‍  ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ദേഹാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും  ഗുരുതരമല്ല. കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നു. ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരു കൂട്ടം നാട്ടുകാര്‍ പറഞ്ഞിരുന്നു. അല്‍പ്പസമയത്തിനുള്ളില്‍ പൊലീസ് ഇയാളുടെ മൊഴിയെടുക്കും. ഇതിന് ശേഷം മാത്രമേ മര്‍ദ്ദിച്ചവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകൂ.