കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി

കൽപറ്റ: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി. ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു. അല്‍പസമയത്തിനകം മുഖ്യമന്ത്രിയും സംഘവും കല്‍പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു പോകും. തുടര്‍ന്ന് കലക്ടറേറ്റിലേക്കും പോവും.റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും. 

കട്ടപ്പനയിൽ നടക്കുന്ന അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിനു പങ്കെടുക്കാനാകാത്തതിനാൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ അവലോകനയോഗം കൂടി. ആറ് സ്ഥലങ്ങളിൽ ഇറങ്ങി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സന്ദർശനം മൂന്നിടങ്ങളിലാക്കി ചുരുക്കിയിരുന്നു.