കോട്ടയം മെഡിക്കൽ കോളേജിൽ രോ​ഗികൾക്ക് ദുരിതം സമ്മാനിച്ച് വീൽചെയറുകൾ,  അത്യാഹിത വിഭാ​ഗത്തിലടക്കം വീൽചെയറുകൾക്ക് ടയറില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയം മെഡിക്കൽ കോളേജിൽ രോ​ഗികൾക്ക് ദുരിതം സമ്മാനിച്ച് വീൽചെയറുകൾ,  അത്യാഹിത വിഭാ​ഗത്തിലടക്കം വീൽചെയറുകൾക്ക് ടയറില്ല

കോട്ടയം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വീ​ൽചെ​യ​റു​ക​ളിൽ മിക്കതിനും ട​യ​റു​ക​ൾ ഇ​ല്ല. രോ​ഗി​ക​ളെ വാ​ർ​ഡു​ക​ളി​ലേ​ക്ക് കൊ​ണ്ടുപോ​കു​വാ​ൻ കഷ്ട്ടപ്പെട്ട് ഉപയോ​ഗിക്കുന്നത് ടയറില്ലാത്ത വീൽചെയറുകൾ.

 വാ​ർ​ഡു​ക​ളി​ലേ​ക്കും എ​ക്സ​റേ, വി​വി​ധ സ്കാ​നിം​ഗ് എ​ന്നി​വ​യ്ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള വീ​ൽചെ​യ​റു​ക​ൾ​ക്ക് ട​യ​റു​ക​ൾ ഇ​ല്ലാ​ത്ത​ത് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, ത​ള​ളി​ക്കൊണ്ടു പോ​കു​ന്ന രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ജീ​വ​നക്കാർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​കയാണ്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ വാ​ർ​ഡു​ക​ളി​ലേ​ക്കും മ​റ്റു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കും കൊ​ണ്ടു​പോ​കു​ന്ന​ത് വീ​ൽചെ​യ​റു​ക​ളി​ലും സ്ട്രെച്ചറു​ക​ളി​ലു​മാ​ണ്. ന​ട​ക്കു​വാ​ൻ ക​ഴി​യാ​തെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രേ​യും വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കൊ​ണ്ടുപോകേ​ണ്ട​തും ഉ​ന്തു​വ​ണ്ടി​യി​ലാ​ണ്. എ​ന്നാ​ൽ ട​യ​റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വീൽചെയറുകൾ പലതും മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. 

എ​ന്നാ​ൽ അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​യെ പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടുപോ​കേ​ണ്ടി വ​രു​മ്പോ​ൾ ട​യ​ർ ഇ​ല്ലാ​ത്ത വീ​ൽചെ​യ​റു​ക​ൾ ന​ൽ​കേ​ണ്ടി വ​രു​ന്നു. വ​ണ്ടി​ക്ക് മ​റ്റ് കു​ഴ​പ്പ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ട​യ​ർ വാ​ങ്ങി പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മേ ഉ​ള്ളൂവെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. 

ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തും ട​യ​ർ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഗോ​ഡൗ​ണി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തു​മാ​യ വീ​ൽ ചെ​യ​റു​ക​ൾ​ക്ക് ട​യ​റു​ക​ൾ വാ​ങ്ങി ന​ൽ​കി രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ജനങ്ങളുടെ ആ​വ​ശ്യം.


LATEST NEWS