ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കിട്ടാന്‍ വീ​ട്ട​മ്മ​യെ പ​ലി​ശ​ക്കാ​രി അ​ഞ്ചു മ​ണി​ക്കൂ​ർ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കിട്ടാന്‍ വീ​ട്ട​മ്മ​യെ പ​ലി​ശ​ക്കാ​രി അ​ഞ്ചു മ​ണി​ക്കൂ​ർ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു

തി​രു​വ​ന​ന്ത​പു​രം: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ പ​ലി​ശ​ക്കാ​രി​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​ർ പൂ​ട്ടി​യി​ട്ടു. അ​മ​ര​വി​ള എ​യ്തു​കൊ​ണ്ടാം​കാ​ണി ബ​ഥേ​ൽ ഭ​വ​നി​ൽ ബി​ന്ദു​വി​നെ​യാ​ണ് പ​ലി​ശ​ക്കാ​രി​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് പൂ​ട്ടി​യി​ട്ടത്. 

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​യ്തു​കൊ​ണ്ടാം​കാ​ണി മാ​ങ്കോ​ട്ട്കോ​ണം സ്വ​ദേ​ശി​ക​ളാ​യ അ​നു, അ​ജി, പൂ​വാ​ർ സ്വ​ദേ​ശി വി​പി​ൻ​ദാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2012 ൽ ​യ​ശോ​ദ​യു​ടെ കൈ​യി​ൽ നി​ന്ന് 30000 രൂ​പ ബി​ന്ദു വാ​ങ്ങി​യി​രു​ന്നു. മാ​സം 1800 രൂ​പ പ​ലി​ശ ന​ൽ​കേ​ണ്ടി​യി​രു​ന്ന ബി​ന്ദു ആ​ദ്യം തു​ക കൃ​ത്യ​മാ​യി അ​ട​ച്ചി​രു​ന്നെ​ങ്കി​ലും ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഇ​തി​നു മു​ട​ക്ക​മു​ണ്ടാ​യി. പ​ല ത​വ​ണ തു​ക തി​രി​കെ ന​ൽ​കാ​നാ​യി ബി​ന്ദു​വി​നെ യ​ശോ​ദ ഭീ​ഷ​ണി​പ്പെ​ടു​ത്തി. 

പ​ലി​ശ​യ​ട​ക്കം 135000 രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ന്‍റെ ഏ​ഴു സെ​ന്‍റ് ഭൂ​മി​യു​ടെ അ​സ​ൽ പ്ര​മാ​ണം യ​ശോ​ദ വാ​ങ്ങി​യ​താ​യും ബി​ന്ദു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ യ​ശോ​ദ​യു​ടെ വീ​ട്ടി​ൽ ബി​ന്ദു എ​ത്തി. ഏ​ഴു സെ​ന്‍റ് ഭൂ​മി പ​തി​ച്ച് ന​ൽ​ക​ണ​മെ​ന്ന് യ​ശോ​ദ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ന്ദു അ​തി​ന് ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ യ​ശോ​ദ​യെ വീട്ടില്‍ പൂ​ട്ടി​യി​ട്ടത് . പോ​ലീ​സെ​ത്തി​യാ​ണ് ബി​ന്ദു​വി​നെ മോ​ചി​പ്പി​ച്ച​ത്.