കല്ലട ബസിലെ പീഡനശ്രമം : ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കല്ലട ബസിലെ പീഡനശ്രമം : ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി

മലപ്പുറം :   കല്ലട ബസില്‍ യാത്ര ചെയ്ത തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സൺ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പീഡന പരാതിയിൽ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. അതിനാല്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കാന്‍ കേരളത്തിനാകില്ല. യാത്രക്കാരോട് മോശമായി പെരുമാറിയാല്‍ ഇനി കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ബസ് പിടിച്ചെടുത്തു.കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ  ജോൺസൺ ജോസഫ് ആണ് അറസ്റ്റിലായത്. ബസിന്റെ രണ്ടാം ഡ്രൈവറാണ് പ്രതി. കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന സ്ലീപ്പർ ബസിൽ രാത്രി ഒന്നരയോടെയാണ് സംഭവം. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ച് പൊലീസ് കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനു സമീപം കാക്കഞ്ചേരിയിൽ എത്തിയപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു.


LATEST NEWS