വളയിട്ട കൈകളില്‍ വിലങ്ങ് വീഴുന്നു; കൊന്നൊടുക്കുന്ന സ്ത്രീകളുടെ നാടായി കേരളം; ഇതുവരെ മലയാളികളെ ഞെട്ടിച്ച സ്ത്രീകള്‍ ഇവര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വളയിട്ട കൈകളില്‍ വിലങ്ങ് വീഴുന്നു; കൊന്നൊടുക്കുന്ന സ്ത്രീകളുടെ നാടായി കേരളം; ഇതുവരെ മലയാളികളെ ഞെട്ടിച്ച സ്ത്രീകള്‍ ഇവര്‍ 

അവിഹിത ബന്ധങ്ങള്‍ കൊലക്കളം ആക്കുന്ന  കുടുംബങ്ങള്‍ കേരളത്തില്‍ കൂടുകയാണോ? പ്രണയവും കാമവും തേടി പോകുന്ന സ്ത്രീകള്‍ നിഷ്കരുണം വേണ്ടപ്പെട്ടവരെ  കൊന്നു തള്ളുന്ന കാഴ്ച കേരളത്തില്‍ ആവര്‍ത്തിക്കുന്നു . മലയാളികളെ ഞെട്ടിക്കുന്ന കൊലപാതക ആസൂത്രകരായി സ്ത്രീകള്‍ മാറുന്നു.കുറ്റകൃത്യങ്ങളിലെ വര്‍ദ്ധന പോലെ തന്നെ സ്ത്രീകളുടെ പങ്കാളിത്തത്തിലും ആനുപാതികമായ വര്‍ദ്ധനവുണ്ടായി. കുറ്റം ചെയ്യാനുള്ള മനോഭാവം സ്ത്രീകളില്‍ വര്‍ദ്ധിച്ചു. മനസാക്ഷിയെ നടുക്കുന്ന കുറ്റകൃത്യങ്ങളില്‍ മലയാളി സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. 

കേരളം ഇന്ന് ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന താനൂർ സ്വദേശി  സവാദിന്റെ കൊലപാതകം വരെ എത്തി നിൽക്കുകയാണ്  സ്ത്രീ കൊലപാതകങ്ങൾ . കാമുകൻ  ബഷീറിനൊപ്പം  ജീവിക്കാൻ ഭർത്താവ്  സവാദിനെ കൊലപ്പെടുത്തിയ സൗജത്തടക്കം കേരളത്തിലെ സ്ത്രീകളെ പറ്റിയുള്ള കൊലപാതക വാർത്തകൾ ഏറെയാണ്.കാമുകന്റെ അടിയേറ്റു തലയ്ക്ക് പരിക്ക് പറ്റിയ സവാദിനെ കഴുത്തറുത്താണ് ഭാര്യ സൗജത് കൊലപ്പെടുത്തിയത് .അഞ്ചു മക്കളുടെ അമ്മയാണ്   സൗജത്.
 
പിണറായിയിൽ കൂട്ടകൊലപാതകം 

 കുറച്ചു മാസങ്ങൾക്കു മുൻപ് നടന്ന  പിണറായിലെ  കൂട്ടകൊലപാതകങ്ങൾക്ക് കാരണവും സമാനമായത്.  ബന്ധങ്ങൾക്കു തടസ്സമാകാതിരിക്കാൻ പ്രതിയായ  സൗമ്യ അച്ഛനമ്മമാരെയും മകളെയും ഇല്ലാതാക്കുകയായിരുന്നു എന്നാണു പൊലീസ് റിപ്പോർട്ട്. പിന്നീട ഇവർ ജയിലിൽ വെച്ച് തൂങ്ങി മരിക്കുകയും ചെയ്തു.

മാതാപിതാക്കൾക്കും മൂത്തമകൾക്കും  ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. ഛർദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭാവിക മരണങ്ങൾ നാട്ടുകാരുടെ ഇടപെടലോടെയാണു കൊലപാതകമാണെന്നു തെളിഞ്ഞത്. മാതാപിതാക്കൾക്കും മകൾക്കും വിഷം നൽകി കൊലപ്പെടുത്തിയത് തനിച്ചാണെന്ന് സൗമ്യ മൊഴി നൽകിയിരുന്നു.മകൾ  2018 ജനുവരിയിലും  മാതാവ്  മാർച്ചിലും,അച്ഛൻ ഏപ്രിലിലും  സമാന രോഗലക്ഷങ്ങളുമായി മരിക്കുകയായിരുന്നു.സൗമ്യയുടെ ഒന്നരവയസ്സുകാരിയായ  മറ്റൊരു മകൾ 2012 ൽ സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.

ഭർത്താവിന് സൈനേഡ് നൽകി കൊന്ന സോഫിയ 

 

കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സോഫിയയാണ് മറ്റൊരു വില്ലത്തി. കോളേജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി.
രണ്ടു കാമുകരാണ് സോഫിയക്ക് ഉണ്ടായിരുന്നത്. ഇതിൽ ഒരു കാമുകനെ  വിവാഹം കഴിച്ച് കൂടെ കൂട്ടി. മറ്റേ കാമുകനേ വിവാഹം കഴിക്കാതെ രഹസ്യ ബന്ധം നിലനിർത്തി.എന്നിട്ട്  ഒടുവിൽ ഭർത്താവായ സാമിനെ കൊല ചെയ്തു. 2015 ഒക്ടോബര്‍ 13നാണ് പുനലൂരുകാരന്‍ സാം എബ്രഹാം മെല്‍ബണില്‍ കൊല്ലപ്പെട്ടത്.  ഒരു കൊലകേസിൽ ലഭിക്കാവുന്ന പരവാവധി ശിക്ഷയാണ്‌ ഓസ്‌ട്രേലിയൻ  കോടതി ഇവരിൽ ചാർത്തിയത്.
 സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷ.

കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അമ്മായിഅമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്തിയ കേസിലെ അനുശാന്തി,  വൃദ്ധദമ്പതികളെ കൊല്ലാന്‍ കൂട്ടുനിന്ന മരുമകള്‍ ഷീജയടക്കം കൊലപാതകങ്ങൾ ഏറെ കണ്ടു കഴിഞ്ഞു കേരളം.

ആറ്റിങ്ങൽ ഇരട്ടകോല 

കാമുകനൊപ്പം ജീവിക്കാനുള്ള അനുശാന്തിയുടെ ശ്രമങ്ങളാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ കലാശിച്ചത്. 2014 ഏപ്രില്‍ 16നാണ് ആ ഇരട്ടക്കൊലപാതകം നടന്നത്. അവിഹിത ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതോടെ അനുശാന്തി കാമുകന്‍ നിനോയുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചു. 

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ കൃത്യം നിര്‍വഹിച്ചു നാട് വിടാനായിരുന്നു പദ്ധതി. പക്ഷേ കൊല്ലാനെത്തിയ നിനോയുടെ മുമ്പില്‍പ്പെട്ടത് അനുശാന്തിയുടെ ഭര്‍ത്താവിന്റെ അമ്മയും കുഞ്ഞും.സ്വന്തം കുഞ്ഞിനെ തലയ്ക്കടിച്ചു കൊല്ലാൻ  മൗനാനുവാദം നല്കുകയായിരുന്നു അനുശാന്ത. മകളുടെ മുഖം അവസാനമായി കാണാന്‍ പോലും കൂട്ടാക്കാതെ അനുശാന്തി സ്വന്തം വീട്ടിലേക്ക് പോയെങ്കിലും പോലീസ് പിടികൂടി. 

കാരണവർ വധകേസ് 

2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌ക്കര കാരണവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കകം കാരണവരുടെ മകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിനും കൂട്ടാളികളും അറസ്റ്റിലായി. നിര്‍ദ്ധന കുടുംബാംഗമായ ഷെറിനെ  കാരണവര്‍ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോര്‍ത്താണ്. എന്നാല്‍ ഭര്‍ത്താവിന്റെ പണം കൊണ്ട്  ഇഷ്ടമുള്ളവര്‍ക്കൊപ്പം ധൂര്‍ത്തടിച്ച് കഴിയാനായിരുന്നു ഷെറിന് താല്പര്യം. ഇതു മനസിലാക്കിയ ഭാസ്‌ക്കര കാരണവര്‍ സ്വത്ത് വീതം വച്ചപ്പോള്‍ ഷെറിനെ ഒഴിവാക്കിയതാണ് കൊലയ്ക്കു കാരണമായത്. 

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ ഷീജ  

തോലന്നൂര്‍ പുളിക്കപറമ്പില്‍ സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടെയും മരണത്തിന് കാരണം മരുമകളുടെ അവിഹിത ബന്ധമാണ്. മരുമകള്‍ ഷീജയ്ക്ക് അയല്‍വാസി സദാനന്ദനോടുണ്ടായ അടുപ്പം വീട്ടുകാരറിയുമെന്ന ഭയമാണ് കൊലയില്‍ കലാശിച്ചത്. തന്നെ ചതിയില്‍പെടുത്തി ഷീജ ക്വൊട്ടേഷന്‍ നല്‍കുകയായിരുന്നെന്നാണ് സദാനന്ദന്‍ മൊഴി നല്‍കിയത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊന്നാല്‍ ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്ന വാഗ്ദാനവും ഷീജ നല്‍കിയാണ് കൊലപാതകം നടത്തിയത്.

പിന്നെയുമുണ്ട് ഒട്ടേറെ പറഞ്ഞതും പറയാത്തതും 

2012 ഡിസംബര്‍ ആദ്യം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്രജീവനക്കാരന്‍ പി.കെ. മോഹന്‍ദാസിന്റെ കൊലപാതകം അത്തരത്തില്‍ ഒന്നായിരുന്നു. കാമുകന്‍ ഗിരീഷിനൊപ്പം ജീവിക്കാനായി മോഹന്‍ദാസിന്റെ ഭാര്യ സീമയൊരുക്കിയ കൊലപാതകമായിരുന്നു അത്.

 കോട്ടയം കുറവിലങ്ങാട് ടിന്റു ഗോപാലനെന്ന യുവതി മൂന്നാം കാമുകനു വേണ്ടി മകളെ കിണറ്റിലെറിഞ്ഞതും വിവാഹേതര ബന്ധത്തിന്റെ അപകടകരമായ  മറ്റൊരു കാഴ്ചയായി മാറി.

നാത്തൂനോടുള്ള പക തീർക്കാൻ അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്ന ഒരു സ്ത്രീയുമടക്കം ഒട്ടേറെ സംഭവങ്ങൾക്ക് നമ്മൾ ദൃക്‌സാക്ഷിക്കുയായി മാറി കഴിഞ്ഞു.

കാമുകന്റെ ഒപ്പം ജീവിക്കാനായി ഭര്‍ത്താവിനെയോ മക്കളെയോ കൊലപ്പെടുത്തുന്ന മൂന്നിലേറെ സംഭവങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.സ്വത്തിനും സുഖത്തിനും വേണ്ടി രഹസ്യക്കാരെ ഉപയോഗിച്ചും സ്വയമേ ഭർത്താവിനെയും  മാതാപിതാക്കളെയും സ്വന്തം കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്ന സ്ത്രീകളുടെ നാട് എന്ന പേരുദോഷം കേരളത്തെ വിട്ടൊഴിയുന്നില്ല.


LATEST NEWS