ശബരിമലയില്‍ നിന്നും ആന്ധ്രാ സ്വദേശികളായ സ്ത്രീകള്‍ മടങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയില്‍ നിന്നും ആന്ധ്രാ സ്വദേശികളായ സ്ത്രീകള്‍ മടങ്ങുന്നു

പമ്പ:  ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആന്ധ്രാ സ്വദേശികളായ സ്ത്രീകള്‍ മടങ്ങി. ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയത്. ഇവര്‍ക്ക് 50 വയസില്‍ താഴെയാണ് പ്രായം.യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തര്‍ വഴിയില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് എത്തി യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേലേക്ക് മാറ്റി. 

തെലുങ്ക് മാത്രമേ ഇവർക്ക് സംസാരിയ്ക്കാനാകുന്നുള്ളൂ. തുടർന്ന് തെലുങ്കറിയാവുന്ന പൊലീസുദ്യോഗസ്ഥരെത്തിയാണ് ഇവരുടെ പ്രായമുൾപ്പടെ ചോദിച്ചറിഞ്ഞത്. ഇവർ കുടുംബാംഗങ്ങൾക്കൊപ്പമാണ് ശബരിമലയിലെത്തിയത്. എല്ലാ വർഷവും കുടുംബാംഗങ്ങൾക്കൊപ്പം പമ്പ വരെ എത്താറുണ്ട്. പുരുഷൻമാർ മല കയറും. ഇവർ താഴെ കാത്തിരിയ്ക്കും. എന്നാൽ ഇത്തവണ പമ്പയിലെത്തിയപ്പോൾ  മല കയറാൻ തീരുമാനിയ്ക്കുകയായിരുന്നു.  പ്രതിഷേധമുണ്ടെന്ന കാര്യം അറിയാതെയാണ് എത്തിയതെന്ന് സ്ത്രീകള്‍ പൊലീസിനോട്  പറഞ്ഞു.  പോ​ലീ​സ് ശ​ബ​രി​മ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​തോ​ടെ സ്ത്രീ​ക​ൾ  ശബരിമലയില്‍ നിന്നും
മ​ട​ങ്ങി.


LATEST NEWS