സന്നദ്ധരക്തദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്നദ്ധരക്തദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സന്നദ്ധരക്തദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക രക്തദാതാ ദിനാചരണത്തിന്റെയും ബ്‌ളഡ് മൊബൈല്‍ ബസിന്റെയും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങേയറ്റം മഹത്വപൂര്‍ണമായ കാരുണ്യ പ്രവൃത്തിയാണിത്. ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതാണീ ദിനാചരണത്തിന്റെ പ്രാധാന്യമെന്നും പിണറായി പറഞ്ഞു. 

രക്തദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നത് നല്ല കാര്യമാണ്. രക്തദാനം സംബന്ധിച്ച് ഭയപ്പാടും തെറ്റിദ്ധാരണയും പുലര്‍ത്തേണ്ട യാതൊരാവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.