കനത്ത മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്ത മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന് ശേഷം ഒരിടവേള കഴിഞ്ഞ് മഴ വീണ്ടുമെത്തുന്നു. നാല് ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒറ്റതിരിഞ്ഞ് ശക്തമായ മഴക്കാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മത്സ്യതൊഴിലാളികൾക്ക് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

അതേസമയം, ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിയ്ക്കുന്ന സ്കൂളുകൾക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ അധ്യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.


LATEST NEWS