മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്

തിരുവനന്തപുരം: മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡര്‍ ടൂര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി ശ്രീപദ് യെശോ നായിക്.

ആരോഗ്യ രംഗത്തും ആയുര്‍വേദത്തിലെയും പോലെ യോഗയിലും കേരളത്തിന് സവിശേഷ സ്ഥാനമുണ്ട്. യോഗയ്ക്ക് പുറമേ ആയുര്‍വേദം, ട്രെക്കിംഗ്,ഹൗസ്‌ബോട്ട് എന്നിങ്ങനെ കേരളത്തിന്റെ പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് യോഗാ ടൂര്‍. ഇന്ത്യയുടെ യോഗാ പാരമ്ബര്യം മനസിലാക്കാന്‍ ടൂര്‍ ഉപകരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. യോഗാ അംബാസഡര്‍ ടൂര്‍ ബസ് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് ഫ്‌ളാഗ് ഓഫ് ചെയ്തു. നാളെ മുതല്‍ 21 വരെയാണ് യോഗാ പര്യടനം.

രാജ്യാന്തര യോഗ ദിനമായ 21ന് കൊച്ചിയില്‍ വിശാല യോഗാ പ്രദര്‍ശനത്തോടെ ആദ്യ യോഗാ ടൂര്‍ സമാപിക്കും. മറ്റു പല രംഗങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളം യോഗാ അംബാസഡര്‍ ടൂറിലൂടെ മറ്റൊരു മാതൃക കാട്ടുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.