മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി; അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി; അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂര്‍: ബന്ധു നിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ ടി ജലീലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം നടത്തി. തലശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു കരിങ്കൊടി കാണിക്കാൻ ശ്രമം നടത്തിയത്. ഇതേ തുടർന്ന് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യൂത്ത് ലീഗ് പ്രവർത്തകരായ തഫ്‍ലീം മാണിയാട്ട്, ജാസിർ, ആസിഫ് മട്ടാമ്പുറം, ഫർദീൻ, അസ്രുദീൻ കണ്ണോത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


LATEST NEWS