കാ​ൻ​സ​ർ പ്ര​തി​രോ​ധ പ​രി​പാ​ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ച​വ​റ: ച​വ​റ വി​കാ​സ് ക​ലാ-​സാം​സ്കാ​രി​ക സ​മി​തി ന​ട​ത്തി വ​രു​ന്ന കാ​ൻ​സ​ർ പ്ര​തി​രോ​ധ​പ​രി​പാ​ടി ഭ​ദ്രം ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​നം 27 ന് ​ആ​രം​ഭി​ക്കും 
​ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 23 വാ​ർ​ഡു​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കാ​ൻ​സ​ർ സാ​ധ്യ​താ സ​ർ​വേ ആ​രം​ഭി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 240 സ​ന്ന​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​വി​ലെ 10 ന് ​വി​കാ​സ് ഓഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ​മാ​ർ പ​രി​ശീ​വ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. സ​ർ​വേയി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ണ്ടെ ന്ന് ​ക​ണ്ടെ ത്തു​ന്ന​വ​രെ വാ​ർ​ഡു​ത​ല ക്യാ​ന്പു​ക​ളി​ൽ പ​രി​ശോ​ധി​ക്കും. 
വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ്ട ിവ​രു​ന്ന​വ​രെ വാ​ർ​ഡു​ത​ല ക്യാ​ന്പു​ക​ളി​ലേ​ക്ക് നി​യോ​ഗി​ക്കും. ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും സ​ർ​വേന​ട​ത്തി ക​ണ്ടെ ത്തു​ന്ന​വ​രെ കാ​ൻ​സ​ർ രോ​ഗ​സാ​ധ്യ​താ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. 
ജ​ന​കീ​യ ആ​രോ​ഗ്യ പ്ര​തി​രോ​ധ​ത്തി​ന് ഒ​രു നാ​ടി​നെ ത​യാ​റാ​ക്കു​ക​യാ​ണ് വി​കാ​സ്. കാ​ൻ​സ​ർ രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ജീ​വി​ത​രീ​തി​യു​ടെ​യും ജീ​വി​ത​ശൈ​ലി​യു​ടെ​യും മാ​റ്റം സ​ഹാ​യി​ക്കും അ​തി​നു​ള​ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും സ​ർ​വേയോ​ടൊ​പ്പം ന​ട​ക്കും.