റോ​​ഡ് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക​​ണം: ട്രാ​​ഫി​​ക് സിഗ്നൽ ലൈ​​റ്റു​​ക​​ൾ ക​​ൺ​​തു​​റ​​ക്കാ​​ൻ വൈ​​കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോ​​ഡ് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക​​ണം: ട്രാ​​ഫി​​ക് സിഗ്നൽ ലൈ​​റ്റു​​ക​​ൾ ക​​ൺ​​തു​​റ​​ക്കാ​​ൻ വൈ​​കും

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ട്രാ​​ഫി​​ക് സം​​വി​​ധാ​​നം സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ളി​​ലേ​​ക്കു മാ​​റു​​ന്ന​​തു റോ​​ഡ് പ​​ണി പൂ​​ർ​​ത്തി​​യാ​​യ​​ശേ​​ഷം. ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ, ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന തു​​ട​​ങ്ങി വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ട്രാ​​ഫി​​ക് സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ ഉ​​ട​​ൻ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കി​​ല്ല. റോ​​ഡു​​പ​​ണി പൂ​​ർ​​ത്തി​​യാ​​യ​​ശേ​​ഷം മാ​​ത്ര​​മേ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചു തു​​ട​​ങ്ങൂ. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പാ​​ണു ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ച​​ത്. 

നാ​​ഗ​​ന്പ​​ടം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലെ റോ​​ഡു​​പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ലൈ​​റ്റു​​ക​​ൾ ഇ​​പ്പോ​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചാ​​ൽ കൂ​​ടു​​ത​​ൽ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ​​യും കെ​​എ​​സ്ടി​​പി അ​​ധി​​കൃ​​ത​​രു​​ടെ​​യും വി​​ല​​യി​​രു​​ത്ത​​ൽ. ഇ​​തി​​നു​​പു​​റ​​മെ ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ​​യും ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ​​യും ട്രാ​​ഫി​​ക് ലൈ​​റ്റി​​ന്‍റെ സം​​വി​​ധാ​​നം പ​​ര​​സ്പ​​രം ബ​​ന്ധി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്. സി​​ഗ്ന​​ൽ സം​​വി​​ധാ​​ന​​ത്തി​​ൽ 

എ​​ത്ര​​സ​​മ​​യം ഇ​​വി​​ട​​ങ്ങ​​ളി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു ക​​ട​​ന്നു പോ​​കേ​​ണ്ട​​തി​​നാ​​യി സ​​മ​​യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ലും തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ല. ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ, ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ തി​​ര​​ക്കു​​ള്ള സ​​മ​​യ​​ത്ത് എ​​ത്ര വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കു​​ന്നു​​ണ്ടെ​​ന്ന കാ​​ര്യം അ​​ധി​​കൃ​​ത​​ർ നി​​രീ​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ലെ​​ല്ലാം പ​​ഠ​​നം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട് ക്രോ​​ഡീ​​ക​​രി​​ച്ച ശേ​​ഷ​​മേ ട്രാ​​ഫി​​ക് സം​​വി​​ധാ​​നം സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ളി​​ലേ​​ക്കു മാ​​റു​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​ക​​യു​​ള്ളു. 

ലൈ​​റ്റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചു തു​​ട​​ങ്ങു​​ന്ന​​തോ​​ടെ എം​​സി റോ​​ഡി​​ലൂ​​ടെ കോ​​ടി​​മ​​ത​​യി​​ൽ​​നി​​ന്നു വ​​രു​​ന്ന​​വ​​രും കു​​മ​​ര​​കം റോ​​ഡി​​ലൂ​​ടെ പോ​​കു​​ന്ന​​വ​​രും എം​​സി റോ​​ഡി​​ലൂ​​ടെ ന​​ഗ​​ര​​ത്തി​​ലേ​​ക്കു വ​​രു​​ന്ന​​വ​​രും ഇ​​നി സി​​ഗ്ന​​ൽ ലൈ​​റ്റി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കേ​​ണ്ടി​​വ​​രും. മൂ​​ന്നു വ​​ർ​​ഷം മു​​ന്പും ഇ​​വി​​ടെ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ പ്രാ​​യോ​​ഗി​​ക ട്രാ​​ഫി​​ക് സം​​വി​​ധാ​​നം ഒ​​രു​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​ന്ന​​തി​​നാ​​ൽ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ മാ​​റ്റി പോ​​ലീ​​സു​​കാ​​രെ ഡ്യൂ​​ട്ടി​​ക്കു നി​​യോ​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വി​​ടെ സ്ഥാ​​പി​​ച്ച സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ളും ന​​ശി​​ച്ചു​​പോ​​യി​​രു​​ന്നു. ഇ​​തി​​നു​​ശേ​​ഷം കെ​​എ​​സ്ടി​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു ഇ​​പ്പോ​​ൾ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ച​​ത്. 
ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ൽ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ന്നു വാ​​ദി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്. ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന, ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ ഒ​​രു​​പോ​​ലെ ട്രാ​​ഫി​​ക് സം​​വി​​ധാ​​ന​​ത്തി​​ൽ എ​​ത്തി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ് ഇ​​ക്കൂ​​ട്ട​​രു​​ടെ വാ​​ദം. ഇ​​രു​​ജം​​ഗ്ഷ​​നി​​ലെ​​യും സ​​മ​​യം ക്ര​​മീ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​താ​​ണു സി​​ഗ്ന​​ൽ സം​​വി​​ധാ​​നം വ​​ഴി​​യു​​ള്ള ട്രാ​​ഫി​​ക് പ​​രാ​​ജ​​യ​​പ്പെ​​ടാ​​ൻ കാ​​ര​​ണ​​മെ​​ന്നു പ​​റ​​യു​​ന്നു.