എച്ച്‌എന്‍എല്‍ സ്വകാര്യവ്യക്കരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ശക്തം; വൈക്കം താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എച്ച്‌എന്‍എല്‍ സ്വകാര്യവ്യക്കരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ശക്തം; വൈക്കം താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍

കോട്ടയം:  എച്ച്‌എന്‍എല്‍ സ്വകാര്യവ്യക്കരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ശക്തമാകുന്നു. എച്ച്‌എന്‍എല്‍ സ്ഥിതിചെയ്യുന്ന വൈക്കം താലൂക്കില്‍ സമരസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിദ ട്രേഡ് യൂണിയനുകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ആരോപിച്ചു. അഴിമതികൊണ്ട് നഷ്ടത്തില്‍ എത്തി നില്‍ക്കുന്ന കമ്പനിയുടെ ഒരു ദിവസത്തെ ഉത്പാദനം തടഞ്ഞുകൊണ്ടുള്ള ഹര്‍ത്താല്‍ പ്രതിഷേധാര്‍ഹമാണ് എന്നും ബിജെപി മണ്ഡലം കമ്മറ്റി ആരോപിച്ചു. 

ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ എച്ച്‌എന്‍എല്‍. വെള്ളൂര്‍ പഞ്ചായത്തില്‍ 1982 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. സ്ഥാപനത്തില്‍ 453 സ്ഥിരം ജീവനക്കാരും എഴുനൂറോളം താല്‍ക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷത്തോളമായി കമ്പനി പ്രവര്‍ത്തന നഷ്ടത്തിലാണ്. 

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സ്ഥാപനം വില്‍ക്കുന്നതിനുള്ള ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ എച്ച്‌എന്‍എല്‍ സ്വകാര്യവ്യക്കരണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്ഥാപനം. ഇതിനുവേണ്ട അസംസ്‌കൃത വസ്തുക്കള്‍ ചെറിയ വിലയ്ക്ക് കൊടുക്കുന്നതും ഞങ്ങളാണ്സര്‍ക്കാരാണ്. അത് സ്വകാര്യവല്‍ക്കരിക്കുന്നതിന് പിന്തുണയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമേഖലയെ രാജ്യത്തിന്റെ ശത്രു എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന നയമാണ് അവര്‍ സ്വീകരിക്കുന്നത്. ബദല്‍ നയം മുന്നോട്ടുവച്ച്‌ പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷം മുമ്ബ് നഷ്ടത്തിന്റെ കഥ പറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. പരമ്ബരാഗത വ്യവസായ മേഖലവലിയ ഉണര്‍വിലാണ്. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

തൊഴിലാളികള്‍ക്കെതിരെ അപവാദ പ്രചാരണത്തിന് ചിലരുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങളാണ് തൊഴിലാളികള്‍ക്ക് ദുഷ്‌പേരുണ്ടാക്കുന്നത്. അതില്‍ ഒന്നായ നോക്കുകൂലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അതുപോലെ തൊഴില്‍സ്ഥാപനം ആരംഭിക്കുമ്ബോള്‍ തങ്ങളുടെ ഇത്രപേരെ നിയമിക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നതും പൂര്‍ണമായി ഒഴിവാക്കും. തൊഴിലാളികളെ സപ്ലൈ ചെയ്യുന്നത് യൂണിയന്റെ പണിയല്ല. ഈ തീരുമാനങ്ങള്‍ക്ക് വ്യത്യസ്തമായി പ്രവര്‍ത്തിച്ചാല്‍ നിയമം അതിന്റെ വഴിക്ക് േപാകും. 

സംസ്ഥാനത്തിന്റെ സമഗ്രമായ വികസനമാണ് ആഗ്രഹിക്കുന്നത്. തൊഴിലാളിയുടെ വിയര്‍പ്പാണ് ഈ കാണുന്നതെല്ലാംസൃഷ്ടിച്ചത്. തൊഴിലാളിയുടെ അവകാശസംരക്ഷണത്തിന് കേരളസര്‍ക്കാര്‍ ഒപ്പമുണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.


LATEST NEWS