അപകടങ്ങള്‍ ഒഴിയാതെ പാല-പൊന്‍കുന്നം റോഡ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപകടങ്ങള്‍ ഒഴിയാതെ പാല-പൊന്‍കുന്നം റോഡ്‌

പാല: സംസ്ഥാന പാതയില്‍ പാല-പൊന്‍കുന്നം റോഡില്‍ രണ്ട് വര്‍ഷത്തിനിടെ അപകടത്തില്‍ മരിച്ചത് ഇരുന്നൂറോളം പേര്‍. പാല പൊന്‍കുന്നം റോഡ്‌ നവീകരിച്ചിട്ടു രണ്ട് വര്‍ഷം പിന്നിടുംബോഴത്തെ കണക്കാണ് ഇത്. മിക്ക അപകടങ്ങളും നടന്നത് പൊന്‍കുന്നം മുതല്‍ എലിക്കുളം വരെയുള്ള പത്ത് കിലോമീറ്റര്‍ ഭാഗത്താണ്.

അപകടങ്ങളില്‍ കൂടുതലും ശക്തമായ മഴയുല്ലപോലയിരുന്നു. നവീകരണം നടന്ന സമയത്ത് വലിയ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള തീരുമാനം സ്വധീനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് അപകടങ്ങള്‍ കുറയാത്തതെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പുതിയ സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളിലും വളവുകള്‍ നിവര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

വളവുകളില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത പാടില്ലെന്ന് അപകടത്തെക്കുറിച്ച് പഠനം നടത്തിയ നാറ്റ്പാക്കിന്റെ നിര്‍ദ്ദേശം. ഡ്രൈവിങ്ങിലെ പാളിച്ചയോ, അമിതവേഗമോ, റോഡിന്റെ പോരായ്മയോ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അപകടം കുറക്കാന്‍ ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാരും ഡ്രൈവര്‍മാരും ശ്രദ്ധിക്കുക എന്നുമാത്രമാണ് പറയാന്‍ കഴിയുന്നത്‌.


LATEST NEWS