സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.ആര്‍ ഭാസ്‌കരന്‍ അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.ആര്‍ ഭാസ്‌കരന്‍ അന്തരിച്ചു

കോട്ടയം: സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ വി.ആര്‍ ഭാസ്‌കരന്‍(91) അന്തരിച്ചു. സി.ഐ.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ജീവിച്ചിരുന്നതില്‍ വി.എസ് കഴിഞ്ഞാല്‍ സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവായിരുന്നു വി.ആര്‍.ബി എന്നറിയപ്പെട്ടിരുന്ന വി.ആര്‍ ഭാസ്‌കരന്‍.